മണിപ്പൂരിലെ കുക്കി ഗോത്ര വർഗ നേതാവ് കാനഡയിൽ നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങൾ കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചു. മണിപ്പൂർ ട്രൈബൽ അസോസിയേഷന്റെ കാനഡ ചാപ്റ്റർ ചീഫ് ലിയാൻ ഗാങ്ട ആണ് ഈ വില്ലൻ. ഇയാൾ കാനഡയിൽ ഇരുന്ന് കുക്കികളേ കലാപം ഉണ്ടാക്കാൻ പ്രേരിപ്പിക്കും വിധം പ്രവർത്തിക്കുകയും പ്രസംഗിക്കുകയും ചെയ്തു. മറ്റൊരു ഗൗരവമായ കാര്യം ഈ കുക്കി നേതാവിനു ഖലിസ്ഥാൻ ഭീകരരും ആയി വലിയ ബന്ധം സ്ഥിരീകരിച്ചു. കാനഡയിലെ ഖലിസ്ഥാൻ ഭീകരനും ഇന്ത്യ 10 ലക്ഷം രൂപ തലക്ക് വിലയിട്ടതുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ അതേ ഗുരുദ്വാരയിലാണ് മണിപ്പൂരിലെ കുക്കി നേതാവ് പ്രസംഗം നടത്തിയത്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ ജൂണിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഇപ്പോൾ മണിപ്പൂർ ട്രൈബൽ അസോസിയേഷന്റെ കാനഡ ചാപ്റ്റർ ചീഫ് ലിയാൻ ഗാങ്ടയും ഖലിസ്ഥാൻ ഭീകരരുമായുള്ള ബന്ധങ്ങൾ അന്വേഷിക്കുകയാണ് ഏജൻസികൾ. കാനഡയിലെ ഈ കുക്കി നേതാവ് തന്റെ കാനഡയിലെ സിഖ് ഗുരുദ്വാരയിലെ പ്രസംഗത്തിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ നേരിടണം എന്നും പറയുന്നുണ്ട്.
ഇന്ത്യയിൽ പോരാടുന്ന ജനങ്ങൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല ഇന്ത്യയിൽ പോരാടുന്ന ന്യൂന പക്ഷങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും“ കാനഡയോട് ആവശ്യപ്പെടുകയും വീഡിയോയിൽ ചെയ്യുന്നുണ്ട്. കൊടും ഭീകരൻ ഖാലിസ്ഥാൻ തലവനുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കാനഡയിലെ ഗുരുദ്വാരയിലാണ് കുക്കി നേതാവ് പ്രസംഗിച്ചത്. അതയത് കാനഡയിൽ ഖലിസ്ഥാൻ – കുക്കി കൂട്ടുകെട്ട് പുറത്ത് വരികയാണ്. ഇന്ത്യാ വിരുദ്ധരും രാജ്യത്ത് കലാപം ഉണ്ടാക്കുന്നവരും ഒരേ പ്ളാറ്റ്ഫോമിൽ ഒരേ സ്ഥലത്ത് സംഗമിച്ച് പരിപാടികൾ നടന്നതിന്റെ വിവരങ്ങളാണിപ്പോൾ വരുന്നത്. മുസ്ലീമോ, സിഖോ, ക്രിസ്ത്യാനിയോ ആകട്ടെ. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളേ പ്രതിരോധിക്കണം. കാനഡയിൽ നിന്ന് സാധ്യമായ എല്ലാ സഹായവും ഞങ്ങൾ ചെയ്യും എന്നും പറയുന്നു. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികൾ കുക്കി നേതാവിന്റെ കാനഡയിലെ പ്രവർത്തനങ്ങൾ സ്കാൻ ചെയ്ത് പരിശോധിക്കുകയാണ്. കുക്കി ഗ്രൂപ്പിന്റെ കാനഡയിലെ ഖാലിസ്ഥാനികളുമായി ആരോപിക്കപ്പെടുന്ന ബന്ധങ്ങളിലും ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപോർട്ടുകൾ വന്നിരിക്കുന്നത്