ഡൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട വെടിവെപ്പിൽ ഭാരതീയ ജനതാ യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷനെ മണിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. മനോഹർമ്മയം ബാരിഷ് ശർമ്മയാണ് അറസ്റ്റിലായത്. വാങ്ഖേയ് നിങ്തെം എന്ന സ്ഥലത്ത് ഒക്ടോബർ 14 ന് ഉണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ടാണ് ബാരിഷ് ശർമ്മയെ അറസ്റ്റ് ചെയ്തത്. ഒരു വനിത അടക്കം അഞ്ച് പേർക്ക് വെടിവെപ്പിൽ പരിക്കേറ്റിരുന്നു. കോടതിയിൽ ഹാജാരാക്കിയ ഇയാൾ ഇപ്പോൾ റിമാന്റിലാണ്. 20 ഓളം പേർ ചേർന്ന് ഒരാളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ഇതിനിടെ സംഘം നടത്തിയ വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ കേസിൽ മറ്റ് അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച രാത്രി 11.20 ഓടെയാണ് അറസ്റ്റ് ചെയ്തത്. കര്‍ഫ്യു ലംഘിച്ചതിനും കൊലപാതക ശ്രമത്തിനും പുറമെ ആയുധ നിയമപ്രകാരവും പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു. ഒക്ടോബർ 14-ന് രാത്രി 10:30-ഓടെ, ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ കർഫ്യൂവിനിടെ, 20-ഓളം ആയുധധാരികളായ ആളുകൾ ഒരാളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. പ്രദേശവാസിയായ മീരാ പൈബിസും ക്ലബ്ബ് അംഗങ്ങളും പ്രതികളെ തടയാൻ ശ്രമിതച്ചപ്പോഴാണ് സംഘം വെടിയുതിർത്തത്.
Trending
- ട്രംപ് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുക 23 ന്, മോദി പങ്കെടുക്കില്ല, പകരം ജയശങ്കർ; ഇന്ത്യയുടെ പ്രസംഗം 27 ന്, പുതിയ സമയക്രമം പുറത്ത്
- ‘ഉറപ്പായും ഞാൻ എത്തും’, ഇന്ത്യ സന്ദർശിക്കാനുള്ള മോദിയുടെ ക്ഷണം സ്വീകരിച്ച് ഫ്രഞ്ച് പ്രസിഡന്റ്; യുക്രൈൻ യുദ്ധമടക്കം ചർച്ച ചെയ്ത് ടെലിഫോൺ സംഭാഷണം
- ‘സസ്പെൻഷൻ പോരാ പിരിച്ചു വിടണം, സർക്കാർ നീക്കം അംഗീകരിക്കില്ല’; സമരം തുടരുമെന്ന് വിഡി സതീശൻ
- കുന്നംകുളം കസ്റ്റഡി മർദനം: 4 പൊലീസുകാരേയും സസ്പെൻ്റ് ചെയ്തു, വകുപ്പുതല പുനരന്വേഷണത്തിനും ഉത്തരവിട്ടു
- ബഹ്റൈൻ പ്രതിഭ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
- അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരിച്ചത് ബത്തേരി സ്വദേശി
- ഇന്ത്യയ്ക്കും യുഎസിനുമിടയിൽ മഞ്ഞുരുകുന്നുവെന്ന് സൂചന; ട്രംപിന്റെ പ്രസ്താവനയോട് യോജിച്ച് മോദി
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി