
മനാമ: ബഹ്റൈനിലെ താമസക്കാര്‍ക്കുള്ള നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുള്ള ടെന്‍ഡര്‍ നടപടി ആരംഭിച്ചു.
ഓഗസ്റ്റ് 4 മുതല്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി പ്രാബല്യത്തില്‍ വരും.
രാജ്യത്തെ എല്ലാ താമസക്കാര്‍ക്കും സമഗ്രമായ ആരോഗ്യ പരിചരണം ഉറപ്പാക്കുക എന്നതാണ് ‘ഹക്കീം പ്രോഗ്രാം’ എന്നു പേരുള്ള പദ്ധതിയുടെ ലക്ഷ്യം. ഏറ്റവും ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള പ്രൈമറി, സെക്കന്‍ഡറി, എമര്‍ജന്‍സി ആരോഗ്യ പരിരക്ഷ ഇതുവഴി ലഭ്യമാക്കും. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
