കോട്ടയല്‍ പ്രതിക്ക് 20 വര്‍ഷം തടവുശിക്ഷ. പ്രതി മണര്‍കാട് പാലം സ്വദേശി അജേഷിനെയാണ് ശിക്ഷിച്ചത്. രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കോട്ടയം അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.15 കാരിയെ ബലാത്സംഗം ചെയ്തു കൊന്ന് കുഴിച്ചിട്ടു എന്നാണ് കേസ്. 2019 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയ അജേഷ് ലൈംഗിക ബന്ധത്തിന് ശ്രമിച്ചു. എന്നാല്‍ വഴങ്ങാതിരുന്ന പെണ്‍കുട്ടിയെ കയറും ഷാളും കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. മൃതദേഹം ചാക്കില്‍കെട്ടി മണര്‍കാട് അരീപ്പറമ്പിലെ ഹോളോബ്രിക്സ് നിര്‍മ്മാണ യൂണിറ്റിന് സമീപം കുഴിച്ചിടുകയായിരുന്നു.