
മനാമ: ചുരുങ്ങിയ കാലം കൊണ്ട് ബഹ്റൈൻ മലയാളി സമൂഹത്തിന്റെ ഇടയിൽ ശ്രദ്ദേയമായ പ്രവർത്തനങ്ങൾ നടത്തികൊണ്ട് പ്രശംസ പിടിച്ചു പറ്റിയ മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ(MCMA) വാർഷിക ജനറൽ ബോഡിയോഗം ചന്ദ്രൻ വളയത്തിന്റെ അദ്ധ്യക്ഷതയിൽ എം.സി.എം.എ ഓഫിസിൽ ചേർന്നു. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അഷ്കർ പൂഴിത്തലയും, വരവ് ചിലവ് കണക്ക് രാജേഷ് ഉക്രംപാടിയും അവതരിപ്പിച്ചു. പുതിയ വർഷത്തേക്കുള്ള ഭാരവാഹികളായി, ചന്ദ്രൻ വളയം, ലത്തീഫ് മരക്കാട്ട്, മെഹബൂബ് കാട്ടിൽ പീടിക എന്നിവരെ രക്ഷധികാരികളയും, പ്രസിഡന്റ് യൂസഫ് അലി മമ്പാട്ടുമൂല, വൈസ് പ്രസിഡന്റുമാർ അസീസ് പേരാമ്പ്ര, സന്ദീപ്തൃശൂർ, ശിഹാബ്തൃശൂർ, സെക്രട്ടറിയായി അഷ്കർ പൂഴിത്തല, ജോയിന്റ് സെക്രട്ടറിമാർ നൗഷാദ് കണ്ണൂർ, സക്കരിയ,സുബൈർ ഒ വി, ട്രഷറായി അബ്ദുൽ സമദ് പത്തനാപുരം എന്നിവരെയും തെരെഞ്ഞടുത്തു. തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ റഫീഖ് തോട്ടകര നിയന്ത്രിച്ചു.
