കോഴിക്കോട്: ലോക്ക് ഡൗൺ മൂലം 6 മാസമായി ഓട്ടം നിലച്ച മുക്കം സ്വദേശി ഇർഷാദിൻ്റെ ടിപ്പർ രണ്ടാഴ്ച്ച മുൻപാണ് ഓടാൻ തുടങ്ങിയത്. ഇതിനിടയിലായിരുന്നു വിജലൻസിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി ക്വാറികൾ കേന്ദ്രികരിച്ചുള്ള മിന്നൽ പരിശോധന നടന്നത്. ഓപ്പറേഷൻ സ്റ്റോൺ വാൾ എന്ന പേരിലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
കോഴിക്കോട് മുക്കത്തെ ക്വാറികൾ കേന്ദ്രികരിച്ച് നടന്ന പരിശോധനയിലാണ് അമിത ഭാരം കയറ്റിയ ടിപ്പറുകൾക്ക് വൻ പിഴ ചുമത്തിയത്. ഇതിൽ മനം നൊന്താണ് മുക്കം സ്വദേശി ഇർഷാദ് ഫേസ്ബുക്കിൽ തൻ്റെ വിഷമം പങ്കുവെച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. മാസങ്ങൾക്ക് ശേഷം കഴിഞ്ഞ രണ്ടാഴ്ച്ച മുൻപാണ് ടിപ്പറിന് ഓട്ടം ലഭിച്ച് തുടങ്ങിയതെന്ന് ഫേസ്ബുക്ക് ലൈവിലൂടെ ഇർഷാദ് വ്യക്തമാകുന്നു. എന്നാൽ ഒരു തരത്തിലും തന്നെ ജീവിക്കാൻ മൈനിങ് ആൻ്റ് ജിയോളജി വകുപ്പ് അനുവദിക്കുന്നില്ല. 18.5 ടൺ ഭാരം കയറ്റാവുന്ന ടിപ്പറിൽ 8.5 ടൺ ഭാരം കയറ്റിതിനാണ് പിഴ ചുമത്തിയതെന്ന് ഇർഷാദ് രേഖകൾ സഹിതം ലൈവിൽ വ്യക്തമാക്കുന്നുണ്ട്.
ജീവിക്കാൻ അനുവദിക്കാത്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്യുകയാണെന്നായിരുന്നു എലിവിഷം കാണിച്ച് കൊണ്ടുള്ള ഇർഷാദിൻ്റെ ഫേസ്ബുക്ക് ലൈവ്. ആത്മഹത്യക്ക് ശ്രമിച്ച ഇർഷാദിനെ ആദ്യം കോഴിക്കോട്ടെ സ്വകാര്യശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് മൂക്കിലുടെ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.