കോഴിക്കോട്: കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട്ടിൽ മദ്യപിച്ചുണ്ടായ വഴക്കിനെ തുടർന്ന് പിതാവ് മകനെ കുത്തിക്കൊന്നു.
ചെരിയംപുറത്ത് ബിജു എന്ന ജോൺ ചെറിയാൻ ആണ് മകൻ ക്രിസ്റ്റി ജേക്കബിനെ (24) കുത്തിക്കൊന്നത്. ഇന്നലെ അർദ്ധരാത്രി കഴിഞ്ഞായിരുന്നു സംഭവം.
ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോൾ ക്രിസ്റ്റി മരിച്ച നിലയിലായിരുന്നു.
പ്രതിയെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
ബിജു മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇന്നലെ രാത്രി മദ്യലഹരിയിൽ ഒരു ബന്ധുവിൻ്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്നു. പിന്നീട് മകൻ എത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. അതിനു ശേഷമാണ് സംഭവം.

