പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി. മറ്റൊരു കേസില്‍ ചോദ്യം ചെയ്ത പ്രതിയില്‍ നിന്നാണ് പൊലീസിന് വിവരം ലഭിച്ചത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൊഴി നല്‍കിയത് ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ് ആണ്. സുഹൃത്തായ ആഷിക്കിനെ കൊന്ന് കുഴിച്ചിട്ടു എന്നാണ് മൊഴി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയുമായി പൊലീസ് സംഘം സംഭവ സ്ഥലത്തേക്ക് പോയി. ചിനക്കത്തൂർ അഴിക്കലപ്പറമ്പിലാണ് സംഭവം. മോഷണക്കേസ് പ്രതിയാണ് ഫിറോസ്. ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
