പെരിന്തല്‍മണ്ണ: ഏഴുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ അന്‍പത്തഞ്ചുകാരനെ പത്തുവര്‍ഷം കഠിനതടവിനും 35,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പുലാമന്തോള്‍ ടി.എന്‍. പുരം വടക്കേക്കര ശങ്കരന്‍തൊടി ശിവദാസനെ(55)യാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രണ്ടു വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും പോക്സോ വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ പത്തുമാസം കഠിനതടവ് അനുഭവിക്കണം. പിഴയടച്ചാല്‍ 30,000 രൂപ അതിജീവിതയ്ക്കു നല്‍കാനും ഉത്തരവായി. 2022-ല്‍ പെരിന്തല്‍മണ്ണ പോലീസാണ് കേസെടുത്തത്. ഇന്‍സ്പെക്ടര്‍മാരായിരുന്ന സി. അലവി, സുനില്‍ പുളിക്കല്‍, എസ്.ഐ. സി.കെ. നൗഷാദ് എന്നിവരാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Trending
- സിനിമയിൽ എത്രകാലം നിൽക്കാൻ കഴിയുമെന്ന് അറിയില്ല.,നടി മാലപാർവ്വതി
- ശാസിക്കാനോ, തിരുത്താനോ ഒന്നും ഞങ്ങൾക്ക് ശേഷിയില്ല’; തരൂരിന്റെ പ്രതികരണത്തില്‍ വിഡി സതീശന്
- ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’കാടകം’ ഉടനെ എത്തും
- ” ബഹ്റൈൻ കായിക ദിനത്തോടനുബന്ധിച്ചു എസ് എൻ സി എസ്, കൂട്ട നടത്തം സംഘടിപ്പിക്കുന്നു”
- 5 വർഷമായി ശമ്പളമില്ല; കട്ടിപ്പാറയിൽ സ്കൂൾ അദ്ധ്യാപിക ആത്മഹത്യ ചെയ്തു
- ബഹ്റൈൻ ബാഡ്മിന്റൺ ആൻ്റ് സ്ക്വാഷ് ഫെഡറേഷന് പുതിയ ഡയറക്ടർ ബോർഡ്
- മലേഷ്യൻ പ്രധാനമന്ത്രി ബഹ്റൈനിൽ
- ബഹ്റൈൻ പാർലമെന്ററി പ്രതിനിധി സംഘത്തെ പാക് പ്രധാനമന്ത്രി സ്വീകരിച്ചു