മനാമ: ഏഷ്യൻ പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് അറസ്റ്റ് ചെയ്തു. 44 കാരനാണ് അറസ്റ്റിലായത്. പെൺകുട്ടിയെ കൊന്ന് മൃതദേഹം കത്തിച്ചതായി സി.ഐ.ഡി വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
മിസ്സിംഗ് കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ അറസ്റ്റിലായയാളും പെൺകുട്ടിയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തി. കൂടുതൽ അന്വേഷണങ്ങൾക്കും മറ്റ് നടപടികൾക്കുമായി പ്രതിയെ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി.