കുളത്തൂപ്പുഴ(കൊല്ലം): ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ചു ശേഖരിച്ച പതിമ്മൂന്നുകാരിയുടെ നഗ്നദൃശ്യങ്ങള്‍ സാമൂഹികമാധ്യമം വഴി പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പോലീസ് പിടിയില്‍. ചെങ്ങന്നൂര്‍ വെണ്ണിക്കര കണുകുഴി നിഥിന് ഭവനില്‍ നന്ദു(ബിവിന്‍-21)വാണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. ചെങ്ങന്നൂരില്‍ ചെരിപ്പുവ്യാപാരശാലയിലെ ജോലിക്കാരനായ ബിവിന്‍ സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് കുളത്തൂപ്പുഴ സ്വദേശിയായ കുട്ടിയെ പരിചയപ്പെടുന്നത്. വീഡിയോ കോളിലൂടെ സൗഹൃദം തുടര്‍ന്ന് ദൃശ്യങ്ങള്‍ ശേഖരിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തെറ്റിപ്പിരിഞ്ഞതോടെ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി തുക ആവശ്യപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി അധ്യാപികയോട് വിവരങ്ങള്‍ പങ്കുവെക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
പോക്സോ നിയമപ്രകാരം കേസെടുത്ത കുളത്തൂപ്പുഴ പോലീസ് ചെങ്ങന്നൂരില്‍നിന്നാണ് ബിവിനെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
Trending
- സർപഞ്ചിന്റെ കൊലപാതകം: സഹായി പിടിയിലായതിനെ തുടര്‍ന്ന് മഹാരാഷ്ട്ര മന്ത്രി രാജിവെച്ചു
- പാലക്കാട്ട് സി.പി.എം. ഭരിക്കുന്ന സഹകരണ ബാങ്കില്‍ ക്രമക്കേട്, 85 ലക്ഷത്തിന്റെ നഷ്ടം
- ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ സ്പെഷ്യല്‍ ഹെല്‍ത്ത്ചെക്ക്അപ്പ്
- കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനിയുടെ കൊലപാതകം; മൃതദേഹമടങ്ങിയ സ്യൂട്ട്കേസുമായി സച്ചിന് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്
- ലഹരി മുക്ത കേന്ദ്രത്തില്‍ അയച്ചതില്‍ വൈരാഗ്യം: അനുജന്റെ തലയ്ക്ക് വെട്ടിപരുക്കേല്‍പ്പിച്ച് മൂത്ത സഹോദരന്
- സ്കൂൾ കെട്ടിടത്തിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
- ‘പിന്നാക്ക വിഭാഗ കമ്മീഷനുകളിലെ ഒഴിവ് നികത്തണം’; രാഹുൽ ഗാന്ധി
- കുഞ്ഞ് മരിച്ച കേസ്: ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്സാദി ഖാന്റെ വധശിക്ഷ യു.എ.ഇ. നടപ്പാക്കി