തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ആൾ പിടിയിൽ. കോട്ടയത്ത് നിന്നാണ് അപായഭീഷണി എത്തിയത്. ക്ലിഫ് ഹൗസിലേക്ക് രണ്ട് ഭീഷണി സന്ദേശങ്ങളാണ് വന്നത്. ഒന്ന് മൂന്നു ദിവസം മുൻപാണ്. ക്ലിഫ് ഹൗസിലേക്ക് വിളിച്ചു ബോംബ് വച്ചിട്ടുണ്ട് എന്നാണ് ഭീഷണി മുഴക്കിയത്. ഇയാൾ സേലത്ത് നിന്നാണ് പിടിയിലായത്. പ്രേം രാജ് ആണ് പിടിയിലായത്. തമിഴ്നാട് പോലീസ് ആണ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
രണ്ടാമത്തെ ഭീഷണി സന്ദേശം ഇന്ന് കോട്ടയത്ത് നിന്നാണ് വന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്നാണ് ഭീഷണി. പോലീസ് മർദ്ദനത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇയാളെക്കുറിച്ചു പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
