
കോഴിക്കോട്: കല്ലായിയിൽ വിവാഹ വീട്ടിൽ വരന്റെ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി മുബീൻ പിടിയിൽ. കോഴിക്കോട് കോതിപ്പാലത്ത് വെച്ചാണ് മുബീനെ പന്നിയങ്കര പോലീസ് പിടികൂടിയത്.
സംഭവത്തിന് ശേഷം പ്രതി മംഗലാപുരത്തേക്ക് കടന്നിരുന്നു. ശേഷം തിരിച്ച് കോഴിക്കോട് എത്തി കല്ലായി റെയിൽവെ സ്റ്റേഷനിൽവെച്ച് ഭാര്യയെ ഫോണിൽ വിളിക്കുകയായിരുന്നു. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ചക്കുംകടവ് സ്വദേശിയായ വിഷ്ണുവിന്റെ വീട്ടിൽ എത്തി ഇയാൾ മദ്യം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വരന്റെ സുഹൃത്തായ ഇൻസാഫിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
