ബംഗളൂരു: അയോധ്യ രാമ ക്ഷേത്രത്തിന്റെ മോർഫ് ചെയ്ത ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കർണാടകയിലെ ഗഡാഗ് സ്വദേശി താജുദ്ദീൻ ദഫേദാർ ആണ് പിടിയിലായത്. ഗജേന്ദ്രഗഡ് പൊലീസ് പിടികൂടിയത്. രാമ ക്ഷേത്രത്തിന്റെ മുകളിൽ പാകിസ്ഥാൻ പതാകയും താഴെ ബാബറി മസ്ജിദ് എന്ന രേഖപ്പെടുത്തിയ ചിത്രമാണ് ഇയാൾ പ്രചരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. ചിത്രം വലിയ തോതിൽ പ്രചരിച്ചതിനു പിന്നാലെ ഹിന്ദുത്വ സംഘടന പ്രവർത്തകർ നൽകിയ പരാതിയിലാണ് നടപടി. ഫെയ്സ്ബുക്കിൽ കണ്ട ചിത്രം അബദ്ധത്തിൽ ഷെയർ ചെയ്തതാണെന്നു ഇയാൾ പറഞ്ഞതെന്നു പൊലീസ് വ്യക്തമാക്കുന്നു. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ നടന്നതിനു പിന്നാലെയാണ് പോസ്റ്റ് പ്രചരിച്ചത്. ഇയാൾ ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ള ആളാണോ എന്നു അന്വേഷിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
Trending
- സ്കൂള്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കി
- മോഷ്ടിച്ച ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് കാര്‍ വാങ്ങി; ബഹ്റൈനില്‍ ഒരാള്‍ അറസ്റ്റില്‍
- ബഹ്റൈനിലെ ആദ്യത്തെ ഡിജിറ്റല്‍ ബസ് സ്റ്റേഷന്: കരാര്‍ ഒപ്പുവെച്ചു
- ഇന്റര്‍നാഷണല്‍ സ്പേസ് ആപ്സ് ചലഞ്ച് ഹാക്കത്തോണ്‍: രജിസ്ട്രേഷന് ആരംഭിച്ചു
- പുൽപ്പള്ളി കേസിൽ വഴിത്തിരിവ്, തങ്കച്ചൻ നിരപരാധിയെന്ന് പൊലീസ് കണ്ടെത്തൽ, പിന്നിൽ രാഷ്ട്രീയ ഭിന്നതയും വ്യക്തിവിരോധവും
- ആഗോള അയ്യപ്പ സംഗമം: ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി
- ബഹ്റൈനും യു.എ.ഇയും പ്രാദേശിക സഹകരണം ചര്‍ച്ച ചെയ്തു
- റിഫ നടപ്പാതയുടെ വികസന പുരോഗതി മന്ത്രി പരിശോധിച്ചു