
കൊച്ചി: മോഹൻലാലിന്റെ വീട്ടിലെത്തി അമ്മയ്ക്ക് അന്ത്യോപചാരം അർപ്പിച്ച് നടൻ മമ്മൂട്ടി. മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മരണ വാർത്തയറിഞ്ഞ ഉടനെ തന്നെ മമ്മൂട്ടി അദ്ദേഹത്തിന്റെ വീട്ടിലെത്തി. മമ്മൂട്ടിക്കൊപ്പം രമേഷ് പിഷാരടിയും നിർമാതാവ് ആന്റോ ജോസഫും ജോർജ്, ഹൈബി ഈഡൻ എംപി എന്നിവരും ഉണ്ടായിരുന്നു.
കലാ- സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വീട്ടിലേക്ക് എത്തുന്നത്. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലേക്ക് വൈകീട്ടോടെ കൊണ്ടുപോകും.
തിരുവനന്തപുരത്തെ വീട്ടിൽ വച്ച് നാളെയാണ് സംസ്കാരം. പലപ്പോഴായി അമ്മയുമായുള്ള അടുപ്പത്തെക്കുറിച്ച് മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ശാന്തകുമാരി ചൊവ്വാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്. പരേതനായ വിശ്വനാഥൻ നായർ ആണ് ഭർത്താവ്.


