കോഴിക്കോട്: മോഹന്‍ലാല്‍ ശബരിമല സന്ദര്‍ശനത്തിനിടെ മമ്മൂട്ടിയുടെ പേരില്‍ മുഹമ്മദ് കുട്ടി വിശാഖം നക്ഷത്രം എന്ന പേരില്‍ ഉഷ പൂജ നടത്തിയതിന് വിമർശനവുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ അബ്ദുല്ല.

മമ്മൂട്ടിയുടെ അറിവോടെയല്ല മോഹന്‍ലാല്‍ വഴിപാട് ചെയ്തത് എങ്കില്‍ അതില്‍ തെറ്റില്ല. മമ്മൂട്ടി പറഞ്ഞാണ് മോഹന്‍ലാല്‍ വഴിപാട് ചെയ്തത് എങ്കില്‍ അത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. ഇക്കാര്യത്തില്‍ മമ്മൂട്ടി വിശദീകരണം നല്‍കണം. മോഹന്‍ലാലിന്റെ വിശ്വാസം അനുസരിച്ചാണെങ്കില്‍ മമ്മൂട്ടിയെ വിമര്‍ശിക്കരുത്. ഇസ്ലാമിക വിശ്വാസം അനുസരിച്ച് അല്ലാഹുവിന് മാത്രമേ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാന്‍ പാടുള്ളു. ഇതിന്റെ ലംഘനമാണ് ഇപ്പോഴത്തെ സംഭവം എന്നും ഖുര്‍ആന്‍ സുക്തങ്ങള്‍ ഉദ്ധരിച്ച് അദ്ദേഹം പറയുന്നു. വിഷയത്തില്‍ മമ്മൂട്ടി വിശദീകണം നല്‍കണം. മുസ്ലീംമത പണ്ഡിതര്‍ ഈ വിഷയത്തില്‍ ഇടപെടണം എന്നും ഒ അബ്ദുല്ല വീഡിയോ സന്ദേശത്തില്‍ പറയുന്നു.

ദൈവത്തിന് മുന്നില്‍ മനുഷ്യന് വളരെ ചെറുതാണ്. മനുഷ്യന് രോഗം സുഖപ്പെടുത്താനുള്ള കഴിവില്ല. ഏക ദൈവ വിശ്വാസികളില്‍ ദൈവത്തിന് മുന്നില്‍ സമര്‍പ്പിക്കുക എന്നത് മാത്രമാണ് ശരി. മറ്റുള്ള രീതികള്‍ ഇസ്ലാമിക വിരുദ്ധമാണ്. അതിനെ ശിര്‍ക്ക് എന്ന് പറയും. മോഹന്‍ലാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തത് എങ്കില്‍ അത് അദ്ദേഹത്തിന്റെ വിശ്വാസമാണ്. അതില്‍ തെറ്റ് കാണുന്നില്ല. മമ്മൂട്ടി പറഞ്ഞ് ചെയ്യിച്ചതോ അദ്ദേഹത്തിന്റെ ആളുകള്‍ ചെയ്തതോ ആണെങ്കിലും അത് ഇസ്ലാമികമായി തെറ്റാണ്.
