തലമുറകളെ ത്രസിപ്പിച്ച ഇതിഹാസ നായകന്, അഭ്രലോകത്തിലെ അവതാരത്തിന്, മലയാളം കണ്ട എക്കാലത്തെയും മികച്ച നടന്, നാല് പതിറ്റാണ്ട് മലയാളസിനിമയെ ശരീര പ്രൗഢികൊണ്ടും വൈവിധ്യമാര്‍ന്ന ഭാവതലങ്ങള്‍ കൊണ്ടും സമ്പന്നമാക്കിയ നടന് മമ്മൂട്ടിക്ക് ഇന്ന് അറുപത്തി ഒൻപതാം പിറന്നാള്‍. ഇന്നും ആകാരഭംഗിക്കോ, അഭിനയശേഷിക്കോ ഒരു കുറവും വന്നിട്ടില്ലായെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഒരു വടക്കൻ വീരഗാഥയും , മതിലുകളും ,കാഴ്ച,യും വിധേയനും പൊന്തന്മാടയും മതിലുകളും അംബേദ്കറും പാലേരിമാണിക്യവും മൃഗയയിലെ വാറുണ്ണിയേയും
സൂര്യമാനസത്തിലെ പുട്ടുറുമീസിനേയും,തനിയാവര്‍ത്തനത്തിലെ ബാലന്മാഷും,സുകൃതവും വാല്സല്യവും അമരവും കാഴ്ചയും ഭൂതക്കണ്ണാടിയും തുടങ്ങിയ ഒത്തിരി അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവച്ച കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച മമ്മൂട്ടി എന്ന നടൻ മലയാളത്തെ വിസ്മയിപ്പിച്ചു. ഒപ്പം ജോണിവാക്കറും കിംഗും വല്ല്യേട്ടനും പ്രാഞ്ചിയേട്ടനും രാജമാണിക്യവും ഉൾപ്പടെ വ്യത്യസ്ത സ്റ്റൈലിലും ഇന്നും മലയാളികളുടെ മനസിലെ മെഗാതാരമായി നിൽക്കുന്നു. 1988 ൽ പത്മശ്രീ പുരസ്കാരം, 1989 ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം, 1994 ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം, 1999 ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം, 2010 ൽ ഡോക്ടറ്റേറ്റ് – കേരള സർവ്വകലാശാല, 2010 ൽ ഡോക്ടറേറ്റ് – കാലിക്കറ്റ് സർവ്വകലാശാല തുടങ്ങിയ നിരവധി അവാർഡുകളും. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ…
Trending
- ‘ദേവന് നേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പി’; ആറൻമുളയിലും ആചാരലംഘനം, ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത്
- തൊഴിൽരംഗത്ത് സ്ത്രീപങ്കാളിത്ത നിരക്ക് ഉയർത്തുക കുടുംബശ്രീയുടെ ലക്ഷ്യം: മന്ത്രി എം ബി രാജേഷ്
- ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള; ‘ഉണ്ണികൃഷ്ണൻ പോറ്റി ഗൂഢാലോചനയുടെ ഭാഗം’, നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
- ബഹ്റൈന്‍ ഗ്രാന്‍ഡ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: രജിസ്ട്രേഷന് തുടങ്ങി
- പുതിയ ഡെലിവറി ബൈക്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തണമെന്ന് എം.പിമാര്‍
- അല്‍ മനാര ആര്‍ട്ട് ആന്റ് കള്‍ചര്‍ സ്പേസ് ഉദ്ഘാടനം ചെയ്തു
- പ്രവാസി പ്രൊഫഷണലുകൾ കേരളത്തിന്റെ കുതിപ്പിന് വലിയ സംഭാവന നല്കാൻ സാധിക്കുന്നവർ – ഡോ: ജോൺ ബ്രിട്ടാസ് എംപി
- ‘റോഡ് റോളർ കയറ്റി നശിപ്പിക്കണം’, കടുപ്പിച്ച് മന്ത്രി ഗണേഷ്കുമാര്; വിചിത്ര നിര്‍ദേശങ്ങളോടെ എയര്‍ഹോണ്‍ പിടിച്ചെടുക്കാൻ സ്പെഷ്യൽ ഡ്രൈവിന് ഉത്തരവ്