കൊല്ക്കത്ത: മുൻ മന്ത്രി പാർത്ഥ ചാറ്റർജിയെ അധ്യാപക റിക്രൂട്ട്മെന്റ് അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തതിന് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഒമ്പത് പുതിയ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബാബുൽ സുപ്രിയോ, സ്നേഹാഷിഷ് ചക്രവർത്തി, പാർത്ഥ ഭൗമിക്, ഉദയൻ ഗുഹ, പ്രദീപ് മജുംദാർ എന്നിവർ കാബിനറ്റ് മന്ത്രിമാരായും ബിപ്ലബ് റോയ് ചൗധരി സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായും താജ്മുൽ ഹുസൈൻ, സത്യജിത് ബർമൻ എന്നിവർ സഹമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ വനം വകുപ്പ് സഹമന്ത്രിയായിരുന്ന ബിർബഹ ഹസ്ദ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി. തുടർച്ചയായ മൂന്നാം തവണയും തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ മന്ത്രിസഭാ പുനഃസംഘടനയാണിത്. 2011ൽ പശ്ചിമ ബംഗാളിൽ പാർട്ടി അധികാരത്തിൽ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ മന്ത്രിസഭാ പുനഃസംഘടനയാണിത്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി