ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെ പുതിയ കോൺഗ്രസ് അധ്യക്ഷൻ ആകുമെന്ന് ഉറപ്പായി. രാവിലെ 10 മണി മുതൽ എ.ഐ.സി.സി ആസ്ഥാനത്ത് വോട്ടെണ്ണൽ ആരംഭിച്ചിരുന്നു. 9497 വോട്ടുകളാണ് പോൾ ചെയ്തത്. 95.78% ആണ് പോളിംഗ്. പോള്‍ ചെയ്ത 9497 വോട്ടുകളില്‍ ഖാര്‍ഗെയ്ക്ക് എട്ടായിരത്തോളം വോട്ടുകള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.
വലിയ അട്ടിമറി ആരും പ്രതീക്ഷിച്ചിരുന്നില്ല. ഖാർഗെയുടെ വിജയം നേതൃത്വം ഉറപ്പിച്ചതാണ്. അതേസമയം തരൂരിന് എത്രത്തോളം പിന്തുണയാണ് ലഭിക്കുക എന്ന ആകാംക്ഷയും ഔദ്യോഗിക പക്ഷത്തിന് ഉണ്ടായിരുന്നു. ആയിരത്തിലധികം വോട്ടുകൾ നേടി തരൂർ പക്ഷം കരുത്ത് തെളിയിച്ചു.
93.48 ശതമാനമായിരുന്നു കേരളത്തിലെ പോളിംഗ് ശതമാനം. 307 വോട്ടുകളിൽ പോൾ ചെയ്തത് 287 വോട്ടുകളാണ്. എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തരൂരിന് ലഭിക്കുന്ന വോട്ടുകളിൽ സംസ്ഥാന കോൺഗ്രസിനും ആകാംക്ഷയുണ്ടായിരുന്നു.