പാലക്കാട്: മലയാളി യുവാവ് പോളണ്ടില്‍ കൊല്ലപ്പെട്ടതായി കുടുംബം. പുതുശ്ശേരി സ്വദേശി ഇബ്രാഹിം ഷെരീഫ് (30) ആണ് മരിച്ചത്. പോളണ്ടിലെ ബാങ്ക് ജീവനക്കാരനായ ഇബ്രാഹിം കഴിഞ്ഞ 24 മുതൽ ഫോണിൽ ലഭ്യമല്ലായിരുന്നു.
എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക വിവരം വീട്ടുകാർ അറിയുന്നത്. ഇബ്രാഹിം ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തതായും എംബസി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി പൊലീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് എംബസി അധികൃതർ അറിയിച്ചു.