
റിയാദ്: മൂന്ന് പതിറ്റാണ്ടിലധികമായി സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിൽ പ്രവാസിയായ തിരുവനന്തപുരം പോത്തൻകോട് കൊയ്ത്തൂർകോണം സ്വദേശി അബ്ദുൽ സലീം ഹൃദയാഘാതം മൂലം നിര്യാതനായി. അൽ അ്ഹസയിലെ ജാഫർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഒ.ഐ.സി.സി അൽ അഹ്സ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പറും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായിരുന്നു അബ്ദുൽ സലീം. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ അൽ അഹ്സ ഒ.ഐ.സി.സി പ്രവർത്തകർ രംഗത്തുണ്ട്. ഭാര്യ: ഹസീന. മക്കൾ: ഹാരിസ്, സുബ്ഹാന.


