ഫ്ലോറിഡ : അമേരിക്കയിൽ സൗത്ത് ഫ്ലോറിഡയിൽ കോട്ടയം പിറവം സ്വദേശിനി മെറിൻ ജോയിയെ ഭർത്താവ് ഫിലിപ്പ് മാത്യു 17 തവണ കുത്തിയ ശേഷം കാർ കയറ്റിക്കൊന്നു. ഇയാളെ പോലീസ് പിടികൂടി. കുറെ നാളുകളായി യുവതിയും ഭർത്താവും പിരിഞ്ഞു താമസിക്കുകയായിരുന്നു. മെറിൻ ജോലി ചെയ്യുന്ന കോറൽ സ്പ്രിംഗ്സിലെ ഹോസ്പിറ്റലിൽ നിന്നും ജോലി രാജിവെച്ച് താമ്പായിലേക്ക് താമസം മാറ്റാൻ ഇരിക്കുമ്പോഴാണ് അതിദാരുണമായ അന്ത്യം സംഭവിച്ചത്. സാമ്പത്തിക ഇടപാടുകളിൽ വന്ന സംശയമാണ് കൊലക്ക് കാരണമെന്നാണ് സൂചന. മെറിൻ ജോലി കഴിഞ്ഞ് മടങ്ങവെ കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് കാത്തു നിന്ന ഭർത്താവ് പതിനേഴു വട്ടം കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അവശയായി നിലത്തു വീണ മെറിന്റെ ശരീരത്തിലൂടെ പ്രതി വാഹനമോടിച്ച് കയറ്റുകയും ചെയ്തു.
Trending
- കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു; അനില്‍ ആന്റണി
- ‘കെജരിവാള്‍ പണം കണ്ട് മതി മറന്നു’; അണ്ണാ ഹസാരെ
- ഏറ്റവും വലിയ തിരിച്ചടി ഇന്ത്യൻ പ്രവാസികൾക്ക്; വിസ നിയമത്തിൽ അടിമുടി മാറ്റം: സൗദി
- കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും വിമര്‍ശിച്ച്: ഒമര്‍ അബ്ദുള്ള
- ബഹ്റൈനില്‍ കുതിരയുടെ കടിയേറ്റ സ്ത്രീക്ക് 3,000 ദിനാര്‍ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്
- ബി.ജെ.പി ക്യാമ്പില്‍ ആഘോഷം
- ശരീരത്തെക്കുറിച്ച് വര്‍ണന, ലൈംഗികച്ചുവയോടെ സംസാരം, ഭീഷണി; മുക്കത്തെ പീഡനശ്രമത്തിലെ ചാറ്റുകള്‍ പുറത്ത്
- ബസ് കാത്തുനിന്ന സ്ത്രീകള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; 8 പേര്‍ക്ക് പരിക്ക്