മനാമ: കൊല്ലം ചവറ മുകുന്ദപുരം കൈതാന പുത്തൻവീട്ടിൽ അബ്ദുൽകലാം (63) ഇന്നലെ ഹൃദയസ്തംഭനം മൂലം മരണപെട്ടു. ഹമദ് ടൗണിൽ കുടുംബ സമേതം താമസിച്ചു വരുകയായിരുന്നു. ഭാര്യ ഷിജി കലാം, മക്കൾ ആഷിഷ് (ബഹ്റൈൻ ), ആഷിൻ (എഞ്ചിനീയറിംഗ് വിദ്യാർത്ഥി ). ഭൗതിക ദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തി വരുന്നു.


