ആലപ്പുഴ:സിആര്പിഎഫ് ഉദ്യോഗസ്ഥനെ കാണാതായി. ചെങ്ങന്നൂര് അങ്ങാടിക്കല് തെക്ക് അയ്യന്കോയിക്കല് വീട്ടില് സോനു കൃഷ്ണ (35) നെയാണ് കാണാതായത്. നാട്ടിലെത്തിയ സോനു അവധി കഴിഞ്ഞ് ജൂലായ് ഒന്നിനാണ് നെടുമ്പാശേരിയില് നിന്നും ആസാമിലേയ്ക്ക് വിമാനമാര്ഗം പോയത്. വിമാനമിറങ്ങിയ സോനു പള്ട്ടന് ബസാര് റെയില്വേ സ്റ്റേഷന് സമീപത്തെ എടിഎമ്മില് നിന്നും 5,000 രൂപ പിന്വലിച്ചതായി വിവരമുണ്ട്. ജൂലായ് രണ്ടിന് രാവിലെ ഒമ്പത് മണിയോടെ ഇയാള് ഭാര്യയുമായി ഫോണില് ബന്ധപ്പെട്ടിരുന്നു. രാത്രി എട്ട് മണിയോടെ ഫോണ് റിംഗ് ചെയ്തെങ്കിലും പിന്നീട് സ്വിച്ച് ഓഫായി. ഞായറാഴ്ച റിപ്പോര്ട്ട് ചെയ്യേണ്ട ഇയാളെ കുറിച്ച് വിവരമില്ലാതായതോടെ ഭാര്യ ഗീതുനാഥ് ഇന്നലെ ചെങ്ങന്നൂര് പൊലീസില് പരാതി നല്കി.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില് പോലീസ് ഉദ്യോഗസ്ഥര്ക്ക് പരിശീലന പരിപാടി നടത്തി
- സതേണ് മുനിസിപ്പാലിറ്റി മാര്ക്കറ്റ് ശുചിത്വ ബോധവല്ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില് ഞായറാഴ്ച പൂര്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില് അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില് രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്ക്കെതിരെ നടപടിയുമായി കാപ്പിറ്റല് മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല് അലമൈനിലേക്ക് ഗള്ഫ് എയര് സീസണല് സര്വീസുകള് ആരംഭിക്കും
- ബഹ്റൈന് രാജാവ് നബിദിനാശംസ നേര്ന്നു