ഹൂസ്റ്റൺ : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (മാഗ്) ഭാരതത്തിൻറെ 74മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ 9 മണിയോടെ ആരംഭിച്ച ചടങ്ങിൽ ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് അറ്റ് ലോ 3 ജഡ്ജ് ജൂലി മാത്യു മുഖ്യാതിഥി ആയിരുന്നു. മാഗ് പ്രസിഡൻറ് ജോജി ജോസഫ് ഇന്ത്യൻ പതാക ഉയർത്തുകയും ജഡ്ജ് മാത്യു അമേരിക്കൻ പതാക ഉയർത്തുകയും ചെയ്തതോടെ 74 മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ആരംഭിച്ചു. മാഗ് സെക്രട്ടറി മെവിൻ ജോൺ എബ്രഹാം സ്വാഗതം ചെയ്യുകയും, ജുഡീഷ്യൽ ഡിസ്ട്രിക് കോർട്ട് ജഡ്ജ് ആദരണീയനായ സുരേന്ദ്രൻ കെ പട്ടേൽ, സ്റ്റാഫോർഡ് സിറ്റി പ്രോ ടെം മേയർ കെൻ മാത്യു ജഡ്ജ് റ്റീനാ വാട്സൺ ഫോമാ പ്രസിഡൻറ് ശശിധരൻ നായർ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. ജോർജ് ജോസഫ് നന്ദി രേഖപ്പെടുത്തുകയും ചെയ്തതോടെ പൊതു ചടങ്ങ് അവസാനിക്കുകയും തുടർന്ന് കടന്നുവന്നവർക്ക് രുചികരമായ പ്രാതൽ നൽകുകയും ചെയ്തു.
റിപ്പോർട്ട്: അജു വാരിക്കാട്