മംഗളുരു: ജനനേന്ദ്രിയത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയ കാസര്‍കോട് സ്വദേശിയായ യുവതി മംഗലാപുരം വിമാനത്താവളത്തില്‍ അറസ്റ്റില്‍. കാസര്‍കോട് പൊലീസ് സ്റ്റേഷന് പരിധിയിലെ തളങ്കര സ്വദേശിനിയാണ് അറസ്റ്റിലായത്. മംഗലാപുരം രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. 739 ഗ്രാം സ്വര്‍ണമാണ് ഇവര്‍ ജനനേന്ദ്രിയത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരിയായിരുന്നു യുവതി ഉരുക്കി പരത്തിയ 24 കാരറ്റ് സ്വര്‍ണം ചാരനിറത്തിലുള്ള കടലാസില്‍ പൊതിഞ്ഞാണ് രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് 36,43,270 രൂപ വിലവരുമെന്ന് അധികൃതര്‍ അറിയിച്ചു.
