മനാമ : ബഹറിനിൽ മലയാളി മരണപ്പെട്ടു . കണ്ണൂർ ഇരിക്കൂർ എൻ.ബി ഹൗസിൽ പുതിയ പുരയിൽ പോക്കറിന്റെ മകൻ എലോടൻ വളപ്പിൽ മുഹമ്മദ് കുഞ്ഞി (55)ആണ് മരിച്ചത് . ഹമദ് ടൗൺ ബ്ലൂ ബീച്ച് റസ്റ്റോറൻറിൽ ജീവനക്കാരനാണ് വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ശാരീരിക അസ്വസ്ഥതകൾ കാരണം ബി.ഡി.എഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായിരുന്നു. ഇദ്ദേഹം 23 വർഷമായി ബഹ്റൈനിൽ. മാതാവ്: മറിയം. ഭാര്യ: റഹ്മത്ത്. മക്കൾ: റസ്ന, റിസാന, റയ്യാൻ.


