മനാമ: ബഹ്റൈനിൽ മലയാളി കുഴഞ്ഞു വീണ് മരിച്ചു പത്തനംതിട്ട കൂടൽ സത്യശ്ശേരി ജനാർദ്ദനന്റെ മകൻ സുരേഷ്കുമാർ(53), ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് റൂമിലെത്തി കുളിക്കാൻ ബാത്റൂമിൽ കയറിയപ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. 20 വർഷമായി ബഹ്റൈനിലാണ് ഇദ്ദേഹം. റെഡ്ടാകിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. മാതാവ് ലക്ഷമിക്കുട്ടിയമ്മ, ഭാര്യ: സുനിത. മക്കൾ: ശ്രേയസ്, ശ്രേയ. സഹോദരൻ: സുനിൽ (ബഹ്റൈൻ).


