മനാമ: മലയാളി ബിസിനസ് ഫോറം & യൂത്ത് വിംങ്ങ് കിംസ് ഹെൽത്തുമായി സഹകരിച്ച് ആരോഗ്യബോധവത്കരണ സെമിനാർ ശ്രദ്ധേയമായി
കോവിഡ് മഹാമാരിക്ക് ശേഷം ബഹ്റൈൻ സാധാരണ ജീവിതവുമായി ഇടപഴകുബോൾ ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകത ഏറെ അനിവാര്യമാണന്ന് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി അദ്ധ്യക്ഷ പ്രസംഗത്തിൽ എടുത്തു പറഞ്ഞു.
പ്രോഗ്രാം കൺവീനർ ഫസലുൽ ഹഖ് വിശിഷ്ടാധികളെ ചടങ്ങിന് പരിചയപ്പെടുത്തി. തുടർന്ന് കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംങ്ങ് ഓഫീസർ ഇ എൻ താരിഖ് സ്വാഗതം ഏവരെയും സ്വാഗതം ചെയ്തു.
പ്രവാസി കമ്മീഷൻ അംഗവും സാമൂഹ്യപ്രവർകനുമായ സുബൈർ കണ്ണൂർ മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് സാങ്കേതികവിദ്യാ ശാസ്ത്രജ്ഞനും മായമില്ലാത്ത കൃഷി വീട്ടിൽ എങ്ങിനെ നടത്താം എന്ന വിദ്യയിൽ പ്രാവീണനും സോഷ്യൽ മീഡിയയിലെ പ്രശസ്ത കൃഷി ബോധവൽക്കരണ പ്രചാരകനുമായ നാരായണൻകുട്ടി മാപ്പാല മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് നടന്ന ഹൃദയ സംബദ്ധമായ പരിപാലനത്തെ ബോധവൽക്കരണം കിംസിൽ പുതുതായി ചാർജെടുത്ത ഡോ ജൂലിയൻ ജോണി ബോധവർക്കരണം ഏവരുടെയും ശ്രദ്ധ നേടി. ചടങ്ങുകൾ കിംസ് സീനിയർ മാർക്കറ്റിങ്ങ് അസിസ്റ്റന്റ് അനുഷ എം വി നിയന്ത്രിച്ചു പി കെ വേണുഗോപാൽ നന്ദി പറഞ്ഞു.
ചടങ്ങിൽ ഭാരവാഹികളായ റാഷി, സാദത്ത്, സൈനൽ, കാസിം പാടത്തെ കായിൽ, നാസർ ടെക്സിം എന്നിവരുടെ സാനിധ്യത്തിൽ നിയന്ത്രിച്ചു.