കോവിഡ് കാലത്ത് ആഘോഷിക്കുന്ന ഓണം മലയാള സിനിമാചരിത്രത്തിന് സമ്മാനിക്കുന്നത് കോടികളുടെ നഷ്ടം. കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ ഇതാദ്യമായാണ് പുതിയ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ ഇല്ലാതെ ഓണക്കാലം എത്തുന്നത്. മാര്‍ച്ച് രണ്ടാം വാരം പൂട്ടിയ തിയേറ്ററുകള്‍ ഈ ഓണക്കാലത്തും പൂട്ടിക്കിടക്കുകയാണ്. ആറു മാസം കഴിഞ്ഞ് ലോക്ഡൗൺമാറിയെങ്കിലും തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല .കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ സിനിമാ പ്രദർശന ശാലകൾ തുറക്കാൻ പാടുള്ളു എന്ന സർക്കാരിന്റെ നിയന്ത്രണങ്ങൾ തിയേറ്റർ ഉടമകൾക്കും ചലച്ചിത്ര മേഖലക്കും കടുത്ത വെല്ലുവിളിയാണുയർത്തുന്നത്.ഭാഗികമായി മാത്രം സീറ്റുകൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ കടുത്ത സാമ്പത്തിക വെല്ലുവിളിയാണ് തിയേറ്റർ ഉടമകൾക്ക് മുന്നിലുള്ളത് .
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE