മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മലർവാടി വിഭാഗം ഏരിയകളിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് ‘ഈദ് മെഹ്ഫിൽ ‘ ഓൺ ലൈൻ പരിപാടി സംഘടിപ്പിച്ചു. മനാമ, മുഹറഖ്, റിഫ ഏരിയയിൽ നടന്ന സംഗമത്തിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു.
മനാമ ഏരിയയിൽ അവ്വാബ് സുബൈറിന്റെ പ്രാർത്ഥന ഗീതത്തോടെ ആരംഭിച്ച പരിപാടി ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ആക്റ്റിങ്ങ് പ്രസിഡന്റ് ഇ കെ സലീം ഉദ് ഘാടനം ചെയ്തു . മലർവാടി കൺ വീനർ നൗമൽ റഹ്മാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സഫ ഷാഹുൽ ഹമീദ് സ്വാഗതവും അഫ്നാൻ ഷൗക്കത്തലി നന്ദിയും പറഞ്ഞു. ലബീബ ഖാലിദ് പരിപാടികൾ നിയന്ത്രിച്ചു. മനാമ ഏരിയ ലേഡീസ് വിംഗ് പ്രസിഡന്റ് റഷീദ സുബൈർ, ഏരിയ മലർവാടി കൺവീനർ ഷബീഹ ഫൈസൽ , ഫാഹിസ മങ്ങാട്ടിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
മജീഷ്യനും, സാമൂഹിക പ്രവർത്തകനുമായ സിറാജ് നടുവണ്ണൂർ മലർവാടി റിഫ ഏരിയ പരിപാടി ഉദ്ഘാടനം ചെയ്തു . മാനുഷിക മൂല്യങ്ങൾ മുറുകെ പിടിക്കാൻ പ്രചോദനം നൽകുന്ന മാജിക്കുകൾ കാണിച്ചു കൊണ്ട് കുട്ടികളെ ആവേശഭരിതമാക്കി.മിന്നത് നൗഫൽ പ്രാർത്ഥന ഗീതം ആലപിച്ചു. മലർവാടി കൺ വീനർ അബ്ദുൽ ഹഖ് അധ്യക്ഷത നിർവ്വഹിച്ച പരിപാടിയിൽ സഹ്റ അഷ്റഫ് അവതാരികയായിരുന്നു . ഖദീജ സഫ്ന സ്വാഗതവും നിമ കമറുദ്ധീൻ നന്ദിയും പറഞ്ഞു. രേഷ്മ സുഹൈൽ പരിപാടികൾ നിയന്ത്രിച്ചു.പ്രോഗ്രാം കൺവീനർ സകീർ ഹുസൈൻ,റിഫ ഏരിയ ആക്ടിങ് പ്രസിഡന്റ് മൂസ കെ ഹസ്സൻ, ഏരിയ വനിതവിംഗ് സെക്രട്ടറി സൗദ , ഷൈമില എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മുഹറഖ് ഏരിയയിൽ മെഹന്ന ഖദീജയുടെ പ്രാർത്ഥന ഗീതത്തോട് കൂടി ആരംഭിച്ച പരിപാടി സൗദി അറേബ്യ മലർവാടി മെന്റർ സാജിദ് ചേന്ദമങ്ങലൂർ ഉദ് ഘാടനം ചെയ്തു . ഏരിയ പ്രസിഡന്റ് എ. എം. ഷാനവാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മലർവാടി പ്രോഗ്രാം കോർഡിനേറ്റർ ഫാത്തിമ വസീം സ്വാഗതവും ഏരിയ സെക്രട്ടറി നിഷാദ് ഇരിങ്ങാലക്കുട നന്ദിയും പറഞ്ഞു. റൂസ്ബിഹ് ബഷീർ പരിപാടികൾ നിയന്ത്രിച്ചു. അബ്ദുൽ ജലീൽ, ഷഹനാസ്, നെജ്മ,സുബൈദ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പാട്ട്, നൃത്തം, മാജിക്, ഈദ് സന്ദേശം,കഥ പറയൽ, ആംഗ്യപാട്ട്, പ്രച്ചന്നവേഷം, സംഘഗാനം തുടങ്ങി വ്യത്യസ്ഥ തരത്തിലുള്ള കലാവിഷ്കാരങ്ങളാൽ ഈദ് ആഘോഷം കൂട്ടുകാർ മനോഹരമാക്കി.
