മലപ്പുറം: മലര്‍വാടി ആഗോള വിജ്ഞാനോത്സവം ലിറ്റില്‍ സ്കോളര്‍ ഈ മാസം 23നും 30നും നടക്കും. ഓണ്‍ലൈനായി നടക്കുന്ന മത്സരത്തിന് എല്‍പി.യു.പി,ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരം. യു.പിയും ഹൈസ്കൂള്‍ വിഭാഗവും 23നും എല്‍പി 30നും നടക്കും. രജിസ്ട്രേഷന് 1 മുതല്‍ ആരംഭിച്ചിട്ടുണ്ട്. 15 ആണ് അവസാന തീയ്യതി. വിജയികള്‍ക്ക് വിലയേറിയ സമ്മാനങ്ങള്‍ നല്‍കും. www.malarvadi.org എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.


