മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ കുട്ടികളുടെ വിഭാഗമായ മലർവാടിയുടെ കീഴിൽ സംഘടിപ്പിച്ച‘മഴവില്ല് മെഗ ചിത്രരചന മൽസര വിജയികളെ ആദരിച്ചു. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ എന്നീ വിഭാഗങ്ങളിലായി പ്രാഥമിക റൗണ്ടിൽ ഓൺലൈനായി നടത്തിയ മത്സരത്തിൽ പങ്കെടുത്ത1000 ലധികം കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരാണ് ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്. വിജയികളായ കുട്ടികൾക്ക് എഴുത്തുകാരൻ അബ്ദുല്ല മൻഹാം, സൗദി മുൻ മലർവാടി സെക്രട്ടറിയും ട്രെയ്നറുമായ റഷീദ് ഉമർ, ഫ്രന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി, വനിതാ വിഭാഗം പ്രസിഡന്റ് സകീന അബ്ബാസ്, മലർവാടി കേന്ദ്ര സെക്രട്ടറി സാജിദ സലീം എന്നിവർ ജേതാക്കൾക്ക് ട്രോഫിയും സമ്മാനങ്ങളും നൽകി.
കിഡ്സ് വിഭാഗത്തിൽ ധ്രുവിക സദാശിവ്, ഹവ്വ ടി, ലാവണ്യ ഗുപ്ത എന്നിവരും സബ് ജൂനിയർ വിഭാഗത്തിൽ പ്രാച്ചി പ്രസാദ്, നജ നഹാൻ, അമിയ എന്നിവരും ജൂനിയർ വിഭാഗത്തിൽ ത്രിദേവ് കരുൺ, അജ്ഞന രാജാറാം ശുഭ, അദീബ് കെ.ടി എന്നിവരാണ് യഥാക്രം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. സിഞ്ചിലെ ഫ്രന്റ്സ് ഹാളിൽ നടന്ന പരിപാടിയിൽ ഫ്രന്റ്സ് ജനറൽ സെക്രട്ടറി അബ്ബാസ് എം, വൈസ് പ്രസിഡന്റുമാരായ ജമാൽ നദ്വി ഇരിങ്ങൽ, സുബൈർ എം.എം, മലർവാടി കേന്ദ്ര കൺവീനർ റഷീദ സുബൈർ, എക്സിക്യൂട്ടീവ് അംഗങ്ങൾ, മലർവാടി ഏരിയ, യൂണിറ്റ് കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു. എ.എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു.