മനാമ: ബഹ്റൈനിലെ പ്രവാസി വിദ്യാർഥികളിൽ വിജ്ഞാനത്തോടൊപ്പം സർഗാത്മകതയും വളർത്തിയെടുക്കുന്നതിന് ഫ്രൻ്റ്സ് സോഷ്യൽ അസോസിയേഷൻ ചിൽഡ്രൻസ് വിഭാഗം മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരത്തിൻ്റെ ഗ്രാൻ്റ് ഫിനാലെ സംഘടിപ്പിച്ചു. മഖ്ഷയിലെ ഇബ്നുൽ ഹൈഥം സ്കൂളിൽ നടന്ന മത്സരത്തിൽ കിഡ്സ്, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഫൈനൽ തലത്തിലേക്ക് പ്രവേശനം ലഭിച്ച കുട്ടികൾ അണിനിരന്നു. പ്രവാസി ബാലസംഘാടന രംഗത്ത് മലര്‍വാടി മുന്നോട്ടു വെക്കുന്ന ‘കുട്ടികള്‍ നാളത്തെ പൗരന്മാരല്ല, ഇന്നിന്റെ തന്നെ പൗരന്മാരാണ്’ എന്ന കാഴ്ചപ്പാടിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു മലർവാടി മെഗാ ചിത്രരചന. കുട്ടികളുടെ സർകാത്മക അഭിരുചികൾ മത്സരത്തിൽ മാറ്റുരച്ചു.
ഫ്രൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് സഈദ് റമദാൻ നദ് വിപരിപാടിയുടെഉദ്ഘാടനം നിർവഹിച്ചു. അസ്ലം വേളം, സൽമ സജീബ്, സകിയ ടീച്ചർ, നൂറ ടീച്ചർ, ഷബീഹ ഫൈസൽ എന്നിവർ ഇൻവിജിലേറ്റർമാരായിരുന്നു. അബ്ബാസ് മലയിൽ, ജമാൽ ഇരിങ്ങൽ, സുബൈർ എം. എം, മുഹമ്മദ് മുഹ് യുദ്ദീൻ, ഷൗക്കത്ത് അലി, ജലീൽ അബ്ദുല്ല, ഹസീബ ഇർഷാദ്, സകീന അബ്ബാസ്, സെയ്ഫുന്നിസ റഫീഖ്, സമീറ നൗഷാദ്, സമീർ ഹസൻ, എ.എം. ഷാനവാസ്, മുഹമ്മദ് ഷാജി എന്നിവർ നേതൃത്വം നൽകി.