മനാമ: മലർവാടി ടി ബഹ്റൈനിലെ നാല് മുതൽ 12 വയസ്സുവരെയുള്ള പ്രവാസി വിദ്യാർത്ഥികൾക്കായി ഡിസംബർ 17 ന് സംഘടിപ്പിക്കുന്ന മലർവാടി മഴവില്ല് 2021 ചിത്രരചനാ മത്സര ലോഗോ പ്രകാശനം ചെയ്തു. സിഞ്ചിലെ ഫ്രൻ്റ്സ് ഓഡിറ്റോറിയത്തിൽ നടന്ന പ്രകാശന ചടങ്ങിൽ ബ്രോഡാൻ കോൺട്രാക്ടിങ് കമ്പനി മാനേജിങ് ഡയറക്ടറും ഒറ്റപ്പാലം ഭാരതീയ വിദ്യാഭവൻ ചെയർമാനുമായ ഡോ. കെ.എസ് മേനോൻ ലോഗോ പ്രകാശനം ചെയ്തു. മലർവാടി ബഹ്റൈൻ രക്ഷാധികാരി ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. കോഡിനേറ്റർ സക്കീന അബ്ബാസ് സ്വാഗതവും മലർവാടി മഴവില്ല് പ്രോഗ്രാം കോഡിനേറ്റർ നൗമൽ റഹ്മാൻ നന്ദിയും പറഞ്ഞു.ഫ്രൻ്റ്സ് വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്വി , സെക്രട്ടറി അബ്ബാസ് മലയിൽ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ചിത്രരചനാ രജിസ്ട്രേഷനും മറ്റ് അന്വേഷങ്ങൾക്കും 33049574, 35665700, 35087473 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി