മനാമ: മലബാറിലെ രുചി വൈവിദ്യങ്ങളെ നെഞ്ചിലേറ്റിയ കൂട്ടായ്മയായ മലബാർ അടുക്കള ബഹ്റൈൻ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു. പൊന്നോണം 2023 എന്ന പേരിൽ ബഹ്റൈൻ ബീച്ച് ബെ റിസോർട്ട് സല്ലാഖിൽ വെച്ചു നടന്ന പരിപാടിയിൽ മലബാർ അടുക്കള ബഹ്റൈൻ ചാപ്റ്റർ അഡ്വൈസറി ബോർഡ് അംഗം സുബിനാസ് കിട്ടു അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകനും മലയാളി ബിസിനസ് ഫോറം ഭാരവാഹിയുമായ ബഷീർ അമ്പലായി വിശിഷ്ടാതിഥിയായിരുന്ന ചടങ്ങിൽ നിസാർ കുന്നംകുളത്തിങ്കൽ ആശംസ നേർന്നു.
വാദ്യ കലാകാരന്മാരോടൊപ്പം ഉള്ള ഘോഷയാത്ര, പൂക്കളം, കമ്പവലി, ഉറിയടി, തിരുവാതിരക്കളി , മറ്റു കലാപരിപാടിയോടൊപ്പം ആഷിഫ് ആച്ചി നേതൃത്വം നൽകിയ ഗാനമേളയും ഉണ്ടായിരുന്നു. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിൽ ഉള്ള ഒരുപാട് ഗെയിംസിനോടൊപ്പം മലയാളിക്ക് പ്രിയപ്പെട്ട ഓണസദ്യയും ഒരുക്കിയുന്നു. ചീഫ് കോർഡിനേറ്റർ സുമ ദിനേശ്, കോർഡിനേറ്റർമാരായ ഷംറൂൺ മഷൂദ്, അഞ്ജലി അഭിലാഷ്, പ്രോഗ്രാം കൺവീനർ മുബീൻ മുസ്തഫ, എക്സിക്യൂട്ടീവ് മെമ്പർമാരായ മഷൂദ്, ദിനേശ്, ഷഹീർ മെഹ്മൂദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.