മനാമ: കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ ബഹറിനിൽ സംഘടിപ്പിക്കുന്ന “മലബാർ മഹോത്സവം 2022” വരുന്ന ഒക്ടോബർ മാസത്തിൽ രണ്ട് ദിവസങ്ങളിലായി വിവിധ കലാപരിപാടികളോടെ അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു. പ്രശസ്ത സിനിമാ താരങ്ങളും, ഇന്ത്യയിലെ പ്രെശസ്ത കളരിസംഘങ്ങളും, സാഹിത്യ സാംസ്കാരിക നായകന്മ്മാരും പങ്കെടുക്കുന്ന പരിപാടിയിൽ സംസ്ഥാന മന്ദ്രിയും പങ്കെടുക്കുന്നതാണ്.
ദേശ ഭാഷാ വ്യത്യാസമില്ലാതെ ബഹ്റിനിലെ മുഴുവൻ സംഘടനകളെയും പങ്കെടുപ്പിച്ചു അവതരിപ്പിക്കുന്ന മഹാ ഘോഷയാത്രയും, ബഹ്റൈനിലെ എല്ലാ രാജ്യക്കാരുടെയും വിവിധതരം പപവലിയനുകളും, ബഹ്റിന്റെയും, ഇന്ത്യയുടേയും പാരമ്പരാഗത കലകൾ ഉൾപ്പെടുത്തിയുള്ള വിവിധ കലാപരിപാടികളും ബഹ്റിന്റെ ചരിത്രത്താളുകളിൽ ഇടംപിടിക്കുന്നതായിരിക്കുമെന്ന് മലബാർ മഹോത്സവത്തിന്റെ പ്രോഗ്രാം ഡയറക്ടർ കൂടിയായ മനോജ് മയ്യന്നൂർ പറഞ്ഞു. സംഘടനയിലെ അംഗങ്ങളെ ഉൾപ്പെടുത്തി കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ ആരംഭിക്കാൻ പോകുന്ന വ്യവസായ സംരംഭത്തിന്റെ ഉത്ഘാടനവും ചടങ്ങിൽ നടക്കുന്നതാണ്.
2012ൽ കോഴിക്കോട് ജില്ലാ പ്രവാസ്സി അസോസിയേഷൻ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച മലബാർ മഹോത്സവം ഇന്നും ബഹ്റൈൻ പ്രവാസികൾക്ക് മറക്കാൻ കഴിയാത്തതാണ്. മലബാർ മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്കായി ബഹ്റൈനിലെ പ്രഗൽഭരും, പ്രശസ്തരും ഉൾപ്പെടുന്ന വലിയൊരു ആഘോഷ കമ്മിറ്റി രൂപീകരിച്ച് ഉടൻതന്നെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതാണെന്ന് സംഘടനാ ഭാരവാഹികളായ ജോണി താമരശ്ശേരി, ജ്യോതിഷ് പണിക്കർ, സലിം ചിങ്ങപുരം, മനോജ് മയ്യന്നൂർ, ശ്രീജിത്ത് കുറഞ്ഞാലിയോട്, രമേഷ് പയ്യോളി, രാജീവ് തുറയൂർ തുടങ്ങിയവർ അറിയിച്ചു.