നരേന്ദ്രമോദി സര്‍ക്കാരിന് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ അഭിമാന നേട്ടം. ഇന്ത്യ ചരിത്രത്തിലാദ്യമായി ആയുധക്കയറ്റുമതി രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി. 23-ആം സ്ഥാനമാണ് പട്ടികയില്‍ ഇന്ത്യക്കുള്ളത്. സമീപ ഭാവിയില്‍ തന്നെ റാങ്ക് ഇനിയും മെച്ചപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.സ്റ്റോക്ക് ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം ആയുധ ഇറക്കുമതിയില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍ ആയുധ ഇറക്കുമതിയില്‍ 2015 നു ശേഷം 32 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വന്‍ വിജയമായാണ് ഇതിനെ വിലയിരുത്തുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി അമേരിക്കയില്‍ നിന്നുള്ള ആയുധ ഇറക്കുമതിയില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ആയുധങ്ങളുടെ 56 ശതമാനവും റഷ്യയില്‍ നിന്നാണ്. 14 ശതമാനം ഇസ്രയേലില്‍ നിന്നും 12 ശതമാനം ഫ്രാന്‍സില്‍ നിന്നുമാണ്.യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് ഇന്ത്യയ്ക്ക് ആയുധങ്ങള്‍ നല്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തായിരുന്നു അമേരിക്ക. ലോക ആയുധമാര്‍ക്കറ്റിന്റെ 0.2 ശതമാനം കയറ്റുമതി മാത്രമാണ് ഇന്ത്യ ചെയ്യുന്നത്. എന്നാല്‍ ഈ തുടക്കം ഇന്ത്യയെ സംബന്ധിച്ച് വലിയ വിജയമാണ്. 32 ശതമാനം ഇറക്കുമതിയില്‍ വന്ന കുറവാണ് കയറ്റുമതി രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാന്‍ ഇന്ത്യയെ സഹായിച്ചത്.