ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ റെയിൽവേ ഗോഡൗണിൽ ഞായറാഴ്ച ഉച്ചയോടെ വൻ തീപിടിത്തമുണ്ടായി. വടക്കൻ ഡൽഹിയിലെ പ്രതാപ് നഗര്‍ മെട്രോ സ്റ്റേഷന് സമീപത്തെ സബ്സി മണ്ഡി ഗോഡൗണിലാണ് അപകടം നടന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സമീപ പ്രദേശങ്ങളില്‍ നിന്ന് ഫയര്‍ ഫോഴ്സിന്റെ പതിനാല് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. വൈകുന്നേരം നാലരയോടെ ആയിരുന്നു അപകടം. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.