
മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കടത്ത് തടയാന്‍ അധികൃതര്‍ നടത്തിയ പരിശോധനകളില്‍ വ്യത്യസ്ത കേസുകളിലായി വിവിധ രാജ്യക്കാരായ നിരവധി പേര് പിടിയിലായി.
രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. മൊത്തം ഏതാണ്ട് 24,000 ദിനാര്‍ വിലവരുന്ന 14 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട്. പ്രതികള്‍ 20നും 49നുമിടയില്‍ പ്രായമുള്ളവരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. മയക്കുമരുന്ന് കടത്തും വിപണനവും സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്ലൈന്‍ നമ്പറായ 996 വഴിയോ 996@interior.gov.bh എന്ന ഇമെയില്‍ വിലാസത്തിലോ അറിയിക്കണമെന്ന് പൊതുജനങ്ങളോട് ആന്റി നാര്‍ക്കോട്ടിക്സ് ഡയരക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു.
