മനാമ: എസ്എസ്എൽ സി പ്ലസ്ടു ക്ലാസുകളിൽ വിജയിച്ച മൈത്രി അംഗങ്ങളുടെ കുട്ടികൾക്ക് മൈത്രി എക്സലൻസ് അവാർഡ് നൽകി അനുമോദിച്ചു. ബഹ്റൈനിലും കേരളത്തിലും പഠിച്ച കുട്ടികൾ ആയിരിന്നു അവാർഡിന് അർഹരായവർ.മൈത്രി പ്രസിഡൻ്റ് നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ബഹ്റൈനിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി ഉദ്ഘാടനം ചെയ്തു!
ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ,അവാർഡ് ദാനത്തിന് നേതൃത്വം നൽകുകയും ആശംസ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. പ്രവാസി ഗൈഡൻസ് ഫോറം സ്പീക്കർ ക്ലബ് പ്രസിഡൻ്റ് ഷൈജു മാത്യു, സാമൂഹ്യ പ്രവർത്തകൻ കെ ടി സലീം,4pm ചീഫ് എഡിറ്റർ പ്രദീപ് പുറവുങ്കര ,മൈത്രി രക്ഷാധികാരി സയ്യിദ് റമദാൻ നദ് വി, മൈത്രി മുൻ പ്രസിഡൻ്റ് ഷിബു പത്തനംതിട്ട, സിബിൻ സലീം, മൈത്രി മുൻ സെക്രട്ടറി അബ്ദുൽ ബാരി എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചു.
എക്സിക്യൂട്ടീവ് അംഗങ്ങളായ നവാസ് കുണ്ടറ സുനിൽബാബു, ഷാജഹാൻ, ദൻജീബ് റജബുദീൻ, റിയാസ് വിഴിഞ്ഞം എന്നിവർ നേതൃത്വം നൽകി. മൈത്രിയുടെ ചാരിറ്റി ഏകോപിച്ചു കൊണ്ടുള്ള മൈത്രി കനിവ് റിലീഫ് സെല്ലിന്റെ വിശദികരണം ചിഫ് കോഡിനേറ്റർ നവാസ് കുണ്ടറയും, ലോഗോ പ്രകാശനം മൈത്രിയുടെ ചാരിറ്റി കൺവീനർ സലീം തയ്യിലിന് പ്രമുഖ സാമൂഹിക പ്രവർത്തകൻ സോമൻ ബേബി നൽകിയും മൈത്രി കനിവ് റിലീഫ് സെല്ലിൽ നിന്നുള്ള ആദ്യ ഫണ്ട് സാമൂഹ്യ പ്രവർത്തകൻ കെ ടി സലീമിൽ നിന്നും ട്രഷർ അനസ് കരുനാഗപ്പള്ളി ഏറ്റുവാങ്ങിയും ചടങ്ങിന് മൈത്രി ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും കോയിവിള മുഹമ്മദ് കുഞ്ഞു നന്ദിയും പറഞ്ഞു.