മനാമ: ബഹ്റൈന്റെ 52-മത് ദേശീയ ദിനത്തോടനുബന്ധിച്ച് മൈത്രി ബഹ്റൈൻ സ്നേഹസംഗമം നടത്തി. സഖീർ ടെന്റ് ഹൗസിൽ വച്ച് നടന്ന പരിപാടിയിൽ മൈത്രി ബഹ്റൈൻ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു.
ബഹ്റൈൻ ഭരണാധികാരികൾ പ്രവാസികൾക്ക് നൽകുന്ന കരുണയും, കരുതലും, സ്നേഹവും വില മതിക്കാനാകാത്തതാണെന്ന് മൈത്രി പ്രസിഡന്റ് തന്റെ സന്ദേശത്തിൽ എടുത്തു പറഞ്ഞു. ചടങ്ങിന് ആശംസകൾ അർപ്പിച്ചു കൊണ്ട് മൈത്രി രക്ഷാധികാരികൾ ആയ നിസാർ കൊല്ലം, ഷിബു പത്തനംതിട്ട, അബ്ദുൽ വഹാബ്, ഫൈസൽ താമരശ്ശേരി, ജോയിന്റ് സെക്രട്ടറി സലിം തയ്യിൽ, വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.
കുട്ടികൾക്കും, മുതിർന്നവർക്കും ആയി വിവിധ വിനോദ പരിപാടികളും സംഘടിപ്പിച്ചിരുന്നു. എക്സിക്യൂട്ടീവ് അംഗങ്ങളായ അൻസാരി കൊല്ലം , കോയിവിള മുഹമ്മദ് കുഞ്ഞ്, അനസ് കരുനാഗപ്പള്ളി എന്നിവർ പരിപാടികൾ നീയന്ത്രിച്ചു. മൈത്രി ട്രെഷർ അബ്ദുൾ ബാരിയുടെ നന്ദിയോടെ പരിപാടികൾ അവസാനിച്ചു.