മനാമ: തെക്കൻ കേരളത്തിലെ തിരുവനന്തപുരം മുതൽ എറണാകുളം ജില്ല വരെയുള്ള ബഹ്റൈനില നിവാസികളുടെ കൂട്ടായ്മയാണ് മൈത്രി സോഷ്യൽ അസോസ്സിയേഷൻ. കഴിഞ്ഞ ദിവസം ഉമ്മുൽ ഹസ്സം ബാങ്കോക്ക് റസ്റ്റോറൻറ് വച്ച് നടന്ന പൊതുയോഗത്തിൽ കൂടിയാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്.
പ്രസിഡൻ്റ് നൗഷാദ് മഞ്ഞപ്പാറ, സെക്രട്ടറി സുനിൽ ബാബു,വൈസ് പ്രസിഡൻ്റ് സക്കീർ ഹുസൈൻ,ജോയിൻറ് സെക്രട്ടറി സലീം തയ്യിൽ,ട്രഷറർ അബ്ദുൽ ബാരി,അസിസ്റ്റൻറ് ട്രഷർ ഷിനു സാഹിബ്, ചീഫ് കോഡിനേറ്റർ നവാസ് കുണ്ടറ,എന്നിവരെ ഏക പാനൽ കൂടി തെരഞ്ഞെടുക്കുകയും ചെയ്തു!
അൻഷാദ് അഞ്ചൽ ,ഷിബു ബഷീർ ,ഷഫീഖ് സൈഫുദ്ധീൻ ,അൻസാരി കൊല്ലം ,അനസ് അബ്ദുൽ വാഹിദ് ,നഹാസ് പള്ളിക്കൽ ,അൻസാർ തേവലക്കര, ഷമീർ ഖാൻ ,മനോജ് ജമാൽ, അൻവർ ശൂരനാട്, അനസ് കായംകുളം, ധൻജീബ് സലാം , ഷംനാദ് ശാഹുൽ ഹമീദ് ,കോയിവിള മുഹമ്മദ് കുഞ്ഞു, റജബുദീൻ, റിയാസ് വിഴിഞ്ഞം ,ഷിജു ഏഴംകുളം, ഷബീർ അലി, അനസ് കരുനാഗപ്പള്ളി
എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും നാമനിർദ്ദേശം
ചെയ്തു.
സിയാദ് ഏഴംകുളം, സൈയ്ദ് റമദാൻ നദ്വി, നിസാർ സഖഫി, നിസാർ കൊല്ലം, ഷിബു പത്തനംതിട്ട, സിബിൻ സലിം, അബ്ദുൽ വഹാബ്, റഹീം ഇടകുളങ്ങര എന്നിവരെ ഉപദേശക സമതി അംഗങ്ങളായി തെരഞ്ഞെടുത്തു.
പ്രസ്തുത പൊതുയോഗം നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയിൽ ഹാഫിള് മുഹമ്മദ് ഷാഫി അൽഖാസിമി ഉൽഘാടനം നിർവഹിച്ചു. ചീഫ് കോർഡിനേറ്റർ നവാസ് കുണ്ടറ കഴിഞ ഒരു വർഷത്തെ വാർഷിക റിപ്പോർട്ടും ട്രഷറർ അനസ് കരുനാഗപ്പള്ളി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
നിസാർ കൊല്ലം സംഘടന ക്ലാസ്സും പുതിയ ഭരണ സമിതി രൂപികരണത്തിന് റിട്ടേണിംഗ് ഓഫീസർ സൈയ്ദ് റമദാൻ നദ്വി നേതൃത്വം നൽകി. മുൻ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും മുൻ വൈസ് അബ്ദുൽ വഹാബിൻ്റെ നന്ദിയോടെ പൊതുയോഗം അവസാനിച്ചു.
ദക്ഷിണ കേരളത്തിലെ പ്രവാസി സമൂഹത്തിന് താങ്ങും തണലുമായി വർത്തിക്കാനും അവരുടെ സാമൂഹിക,സാംസ്കാരിക വിദ്യാഭ്യാസ കുടുംബ മേഖലകളിൽ ഉന്നതിയെത്തിക്കാനും, അവശതയനുഭവിക്കുന്നവർ ജാതിമതഭേദമന്യേ സഹായം എത്തിച്ച് കൊടുക്കാനും സംഘടന ലക്ഷ്യമിടുന്നു.
കൂടുതൽ വിവരങ്ങൾക്ക്
+973 3434 3410,+973 3353 2669