മനാമ: ഐ സി എഫ് ഉമ്മുൽ ഹസ്സം സെൻട്രൽ സംഘടിപ്പിക്കുന്ന മഹ്ളറത്തുൽ ബദ്രിയ്യ വാർഷികവും പ്രാർത്ഥന സമ്മേളനവും ഇന്ന് (ജൂൺ 23) രാത്രി 8:30ന് ഉമ്മുൽ ഹസ്സം സുന്നി സെന്ററിൽ വെച്ച് നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫസൽ കോയമ്മ (കൂറത് ) തങ്ങൾ മുഖ്യാഥിതിയാകുന്ന പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത് കാസറഗോഡ് ജില്ല ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽഖാദർ മദനി മുഖ്യപ്രഭാഷണം നടത്തും. ഐ സി എഫ് ബഹ്റൈൻ നാഷണൽ നേതാക്കൾ മറ്റു പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
