റിപ്പോർട്ട് : സന്ദീപ് സദാന്ദൻ
മയ്യഴി : മാഹി സെയ്ൻറ് തെരേസ തീർഥടനകേന്ദ്രത്തിലെ വാർഷിക തിരുനാളിന്റെ ഭാഗമായി നിർമിക്കുന്ന പന്തലിന്റെ കാൽനാട്ടുകർമം രാവിലെ ദിവ്യബലിക്കുശേഷം പള്ളിപ്പരിസരത്ത് നടത്തി.ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കൽ ആശിർവദിച്ചു.
സഹവികാരി ഫാ. ഷിബു, ഡീക്കൻ ബ്രദർ സ്റ്റീവൻസൺ, ആവില, ക്ലൂണി എന്നീ കോൺവെന്റുകളിലെ സിസ്റ്റർമാർ എന്നിവർ സംബന്ധിച്ചു.പാരീഷ് കൗൺസിൽ സെക്രട്ടറി സജി സാമുവൽ, പന്തൽ കമ്മറ്റി കൺവീനർ കെ.ഇ. നിക്സൺ, ഇ.എക്സ്. അഗസ്റ്റിൻ, ശശി എന്നിവർ നേതൃത്വം നൽകി.പരീഷ് കൗൺസിൽ അംഗങ്ങളും ഇടവക ജനങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഒക്ടോബർ അഞ്ചുമുതൽ 22 വരെയാണ് മാഹിയിൽ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്.
Trending
- വോയിസ് ഓഫ് ട്രിവാന്‍ഡ്രം വനിതാ വിഭാഗം ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
- കെ.എസ്.സി.എ. എം.ടിയെ അനുസ്മരിച്ചു
- ബഹ്റൈന്‍ ഹോളി ഖുര്‍ആന്‍ ഗ്രാന്‍ഡ് പ്രൈസ്: പ്രാഥമിക യോഗ്യതാ മത്സരങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ ബേയില്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്കരണ കാമ്പയിന് നടത്തി
- സ്ത്രീകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു
- വിപണി ഉണര്വിന് കരുത്തേകുന്ന ബജറ്റ്: എം.എ. യൂസഫലി
- മന് കീ ബാത്ത് ക്വിസ് വിജയികളെ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യൻ അനുമോദിച്ചു
- ടീം ശ്രെഷ്ഠ ബഹ്റൈൻ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു