ജാര്‍ഖണ്ഡില്‍ മഹാത്മാ ഗാന്ധിജിയുടെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ഹസരിബാഗിലെ പ്രതിമയാണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം, പ്രതിമ സ്വയം വീണതാണോ ആരെങ്കിലും മന:പൂര്‍വ്വം നശിപ്പിച്ചതാണോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.