മനാമ: ബഹ്റൈൻ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ വാർഷിക സമ്മേളനവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. സൽമാനിയ ഇൻഡ്യൻ ഡിലൈറ്റ്സ് ഹാളിൽ നടന്ന വാർഷിക യോഗത്തിന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് അഡ്വ. പോൾ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു .നിലവിലെ ജനറൽ സെക്രട്ടറി വിനോദ് ഡാനിയേൽ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പുതിയ ഭാരവാഹികളെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
പ്രസിഡന്റായി എബി തോമസിനെയും ജനറൽ സെക്രട്ടറിയായി സനൽ കുമാറിനെയും മറ്റ് ഭാരവാഹികളായി പവിത്രൻ പൂക്കുറ്റി (വൈസ് പ്രസിഡന്റ് ) , തോമസ് ഫിലിപ്പ് (സെക്രട്ടറി) , വിനോദ് എം ( ട്രഷറർ ) എന്നിവരും കൂടാതെ സന്തോഷ്, മുജീബ്, വിനോദ് ഡാനിയേൽ , അജിത് കുമാർ, അജി ജോർജ് , ജോബിൻ വർഗീസ് (എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ) അഡ്വ. പോൾ സെബാസ്റ്റ്യൻ, ബാബു കുഞ്ഞിരാമൻ, അനിൽ തിരുവല്ല (രക്ഷാധികാരികൾ) എന്നിവരെയും യോഗം തെരഞ്ഞെടുത്തു.