കൊച്ചി: മഹാരാജാസ് കോളജില്‍ ഫ്രറ്റേണിറ്റി-കെ എസ് യു പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ രണ്ട് എസ് എഫ് ഐ നേതാക്കള്‍ അറസ്റ്റില്‍. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത്, വൈസ് പ്രസിഡന്റ് ആശിഷ് എന്നിവരാണ് അറസ്റ്റിലായത്.
മഹാരാജാസ് കോളജ് സംഘര്‍ഷത്തിന് ശേഷം ആശുപത്രിയിലെത്തിയ കെ എസ് യു- ഫ്രറ്റേണിറ്റി പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായാണ് കേസ്. ആശുപത്രിക്കുള്ളില്‍ അക്രമം നടത്തിയതിനും പോലീസ് ഇരുവര്‍ക്കുമെതിരെയും കേസ് എടുത്തിട്ടുണ്ട്.
ഇതോടെ മഹാരാജാസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്ന് പേര് അറസ്റ്റിലായി. നേരത്തെ കെ എസ് യു പ്രവര്‍ത്തകനെ പോലീസ് ആറസ്റ്റ് ചെയ്തിരുന്നു.ഇന്ന് ഉച്ചയോടെ ഇവരെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.