
മനാമ : ഈ വർഷത്തെ മീലാദ് കാമ്പയിനിൻ്റെ ഭാഗമായി ”തിരുനബി(സ) പ്രപഞ്ചത്തിൻ്റെ വെളിച്ചം” എന്ന പ്രമേയത്തിൽ മൻശഉ മാട്ടൂൽ ബഹ്റൈൻ ചാപ്റ്റർ 2022 ഒക്ടോബർ 01 ശനിയാഴ്ച രാത്രി 8 മണിക്ക് മനാമ എം സി എം എ ഹാളിൽ വെച്ച് നടത്തിയ ‘മഹബ്ബ 2022’ പ്രൗഢമായി. മൗലിദ് പാരായണത്തിന് അബ്ദുറഹീം സഖാഫി അത്തിപ്പറ്റ, ഷമീർ ഷാജഹാൻ കൊല്ലം, ഹുസൈൻ സഖാഫി, ഹബീബ് പട്ടുവം നേതൃത്വം നൽകി.
മൻശഉ മാട്ടൂൽ ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ സിയാദ് വളപട്ടണത്തിന്റെ അദ്ധ്യക്ഷതയിൽ ഐ സി എഫ് ഇന്റർനാഷണൽ കൗൺസിൽ സെക്രെട്ടറി അഡ്വ. എം സി അബ്ദുൽ കരീം ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. സഫ്വാൻ സഖാഫി മാങ്കടവ് കീനോട്ട് അവതരണവും ഐ സി എഫ് ബഹ്റൈൻ നാഷണൽ വൈസ് പ്രസിഡണ്ട് അബൂബക്കർ ലത്തീഫി മനാമ തിരുനബി(സ) സ്നേഹപ്രഭാഷണവും നടത്തി. സയ്യിദ് സ്വാലിഹ് തങ്ങൾ കൊന്നാര സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ മുഹമ്മദ് റാഷിദ് മാട്ടൂൽ സ്വാഗതവും എ സി മുഹമ്മദലി മാട്ടൂൽ നന്ദിയും പറഞ്ഞു.
