മടപ്പള്ളി സ്ക്കൂൾ അലൂമ്നി ഫോറം ബഹ്റൈൻ (MAF), ജി.വി.എച്ച്.എസ്. സ്ക്കൂൾ മടപ്പള്ളി വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനോപകരണ സഹായ ഫണ്ടിലേക്ക് സ്വരൂപിച്ച ഒരു ലക്ഷം രൂപ സ്കൂൾ പി ടി എക്ക് കൈമാറി. മാഫ് ബഹ്റൈൻ ഉപദേശക സമിതി അംഗം ശ്രീജിത്ത് പി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് വടകര എംഎൽഎ കെ കെ രമ പഠനോപകരണ ഫണ്ട് പി ടി എ പ്രസിഡൻ്റ് പി പി ദിവാകരന് കൈമാറി.
ചടങ്ങിൽ ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച പ്രഭാകരൻ മാസ്റ്റർക്ക് സ്കൂളിലെ ഏറ്റവും സീനിയർ പൂർവ്വവിദ്യാർത്ഥികളിൽ ഒരാളായ ഡോ. അബ്ദുൾ റഹ് മാൻ മാഫ് ബഹ്റൈൻ്റെ പേരിൽ സ്നേഹോപഹാരം നൽകി. പരിപാടിയിൽ ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ കെ എൻ ജിതേന്ദ്രൻ, വി എച്ച് എസ് സി പ്രിൻസിപ്പാൾ സിജു, സ്കൂൾ ഹെഡ്മാസ്റ്റർ വേണുഗോപാൽ കെ കെ എന്നിവർ സംബന്ധിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സത്യൻ മാസ്റ്റർ, മാഫ് ബഹ്റൈൻ എക്സിക്യുട്ടീവ് അംഗങ്ങളായ ഇഫ്ത്തിയാസ്, ബിനോയ്, സുനി എന്നിവർ ആശംസകൾ അർപ്പിച്ചു. പി ടി എ വൈസ് പ്രസിഡൻ്റ് സന്തോഷ് കുമാർ കെ കെ നന്ദിയും രേഖപ്പെടുത്തി.
